അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് പാകിസ്ഥാന്‍ തന്നെയെന്ന് വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍| VISHNU N L| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (14:09 IST)
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ പ്രശ്നത്തിനു കാരണക്കാരന്‍ പാകിസ്ഥാന്‍ തന്നെയെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാന്റെ മുന്‍ യു‌എസ് നയതന്ത്ര പ്രതിനിധി ഹുസൈന്‍ ഹഖാനി രംഗത്ത്. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹഖാനി പാകിസ്ഥാന്റെ മുഖം വെളിച്ചത്ത് കൊണ്ടുവന്നത്.

കശ്മീരിലെ നിലവിലെ സ്ഥിതി തകര്‍ക്കുകയാണ് പാകിസ്താന്റെ ലക്ഷ്യം. ഇന്ത്യയ്ക്ക ഇതില്‍ ആശങ്കയുള്ള കാലത്തോളം പാകിസ്താന്‍ സന്തോഷ്ടയാണ്. എന്നാല്‍ ഇത്തരം പ്രകോപനങ്ങള്‍ കൊണ്ട് കശ്മീരിന്റെ തല്‍സ്ഥിതിക്ക് എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും ഹഖാനി വ്യക്തമാക്കി. പാകിസ്ഥാന്റെ ഭാഗത്തുനിന്നാണ് ഇത്തരം പ്രകോപനങ്ങള്‍ ഉണ്ടാകുന്നതെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നുവെന്ന് ഹുസൈന്‍ ഹഖാനി പറഞ്ഞു.

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതായി പാകിസ്ഥാന്‍ അടുത്തിടെ തുടര്‍ച്ചയായി ആരോപിക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍ നടന്നിരിക്കുന്നതെന്ന് ശ്രദ്ദേയമാണ്. അതേസമയം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്ന സാഹചര്യത്തില്‍ പൂഞ്ചിലെ ചക്കന്‍ ദാ ബാഗില്‍ ഇന്ത്യ-പാകിസ്‌താന്‍ ബ്രിഗേഡ്‌ കമാന്‍ഡര്‍മാരുടെ ഫ്‌ളാഗ്‌ മീറ്റിങ്‌ നടന്നു. ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്‌ചയില്‍ നിയന്ത്രണരേഖയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്ന്‌ ഇന്ത്യ പാകിസ്ഥാനോട്‌ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :