കടുത്ത തീരുമാനവുമായി സര്‍ക്കാര്‍; പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരോധിക്കുന്നു

കടുത്ത തീരുമാനവുമായി സര്‍ക്കാര്‍; പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരോധിക്കുന്നു

  ban diesel and petrol cars , UK , pollution , car , End of diesel and petrol cars , പെട്രോള്‍- ഡീസല്‍ , ബ്രിട്ടന്‍ , വായും മലിനീകരണം , കാറുകള്‍ നിരോധിക്കുന്നു
ബ്രിട്ടന്‍| jibin| Last Modified ബുധന്‍, 26 ജൂലൈ 2017 (19:23 IST)
വര്‍ദ്ധിച്ചു വരുന്ന പരിസ്ഥിതി മലിനീകരണത്തെ തുടര്‍ന്ന് രാജ്യത്തെ പെട്രോള്‍- ഡീസല്‍ എന്‍ജിന്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാന്‍ ബ്രിട്ടന്‍ തയ്യാറെടുക്കുന്നു. 2040തോടെ പുതിയ പെട്രോള്‍- ഡീസല്‍ വില്‍പ്പന്‍ പൂര്‍ണമായും അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

വാനുകളും ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് കാറുകളും നിരോധനത്തില്‍ വരും. 2040ന് ശേഷം ഇലക്‍ട്രിക് കാറുകള്‍ മാത്രമെ ഉണ്ടാകാന്‍ പാടുള്ളൂ എന്ന ലക്ഷ്യം മുന്നില്‍ വെച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ എത്തിയത്. ഇതുസംബന്ധിച്ച് ജനങ്ങളെ
ബോധവത്കരിക്കാനു ശ്രമമുണ്ട്.

പരിസ്ഥിതി മലിനീകരണമാണ് ബ്രിട്ടന്‍ ഇപ്പോള്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. വായും മലിനീകരണം ഉയര്‍ന്ന തോതിലണ് ഉയരുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രത്യേക ഫണ്ടും സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും ഇതിനായി അനുവദിച്ചിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന് 255 മില്ല്യണ്‍ പൗണ്ട് പ്രാദേശിക കൗണ്‍സിലുകള്‍ക്ക് ഫണ്ട് അനുവദിച്ചതായി ബ്രിട്ടണ്‍ പരിസ്ഥിതി വകുപ്പ് സെക്രട്ടറി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :