കലാമിന്റെ വിയോഗത്തില്‍ മമ്മൂട്ടി ഫാൻസ്‌ അസോസിയേഷൻ യു എ ഇ ഘടകം അനുശോചിച്ചു

ദുബായ് :| Last Modified ശനി, 1 ഓഗസ്റ്റ് 2015 (15:25 IST)
മുൻ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുൽ കലാമിന്റെ നിര്യാണത്തിൽ മമ്മൂട്ടി ഫാൻസ്‌ & വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ യു എ ഇ ഘടകം
അനുശോചനം രേഖപ്പെടുത്തി.

ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇന്ത്യയുടെ യശസ്സ് രാജ്യാന്തര തലങ്ങള്‍ക്കപ്പുറം എത്തിച്ച ശാസ്ത്ര ലോകത്തെ വിസ്മയവുമായ അബ്ദുൽ കലാം ഗള്‍ഫ് നാടുകളില്‍ നിരന്തരം സന്ദര്‍ശനത്തിനെത്തി പ്രവാസികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതും കുട്ടികള്‍ക്ക് ഉള്‍ക്കാഴ്ച്ച ലഭിക്കുകയും ചെയ്യുന്ന പ്രസംഗങ്ങളാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ വിയോഗം സാമൂഹിക-സാസ്ക്കാരിക-ശാസ്ത്ര ലോകത്തിന് നികത്താനാവാത്ത വിടവാണെണെന്നും യു.എ.ഇ. യിലെ പരിസ്ഥിതി പ്രവര്‍ത്തകനായ നജീബ് മുഹമ്മദ് ഇസ്മയില്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

ദുബൈ മിനിസ്ട്രി ഓഫ് ഹെൽത്തിലെ ഇ.എന്‍.ടി സർജനും സാമൂഹിക പ്രവർത്തകനുമായ ഡോക്ടര്‍: മുഹമ്മദ്‌ സാദത്ത്,സിനിമ താരം ജയ്സ് ജോസ്,യു.എ.ഇ.വിദ്യാര്‍ത്ഥികളുടെ പരിസ്ഥിതി സംരക്ഷണ ത്തിന് നേതൃത്വം വഹിക്കുന്ന അലീഷ,റഷീദ് ചാവക്കാട്, മമ്മൂട്ടി ഫാൻസ്‌ പ്രവർത്തകരായ റജീബ് റഹ്മാൻ, സേഫ് കുമ്മനം, ഗുലാൻ, സേതു, മുഹ്സിൻ, അസിഫ്, ഷൗഫി, അമീൻ,പത്മരാജന്‍ തുടങ്ങിയവരും അനുസ്മരണ ചടങ്ങില്‍ പ്രസംഗിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :