UAE Rain: യുഎഇയില്‍ 75 വര്‍ഷത്തിനിടെ അതിശക്തമായ മഴ; നെടുമ്പാശേരിയില്‍ നിന്നും കോഴിക്കോട് നിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നു

അതേസമയം 75 വര്‍ഷത്തിനിടെയിലെ ശക്തമായ മഴയാണ് യുഎഇയില്‍ രണ്ട് ദിവസമായി ലഭിച്ചത്

UAE Rain Live Updates
രേണുക വേണു| Last Modified വ്യാഴം, 18 ഏപ്രില്‍ 2024 (08:53 IST)
Live Updates

UAE Rain: ദുബായില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശേരിയില്‍ നിന്നും കോഴിക്കോട് നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നു. ഇന്നലെ രാത്രി 10.20 ന് കൊച്ചിയില്‍ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 12.15 ന് പുറപ്പെടുമെന്നാണ് അധികൃതരുടെ വിശദീകരണം.

രാവിലെ 10.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചയ്ക്ക് 12.30 ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് നിന്നും ദുബായിലേക്ക് ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെട്ടിട്ടില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. വൈകിട്ട് 5.05 ന് ദുബായില്‍ നിന്ന് എത്തേണ്ട ഇന്‍ഡിഗോ വിമാനവും പുലര്‍ച്ചെ 2.45 ന് എത്തേണ്ട ഇന്‍ഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലര്‍ച്ചെ 3.15 ന് എത്തേണ്ടിയിരുന്ന എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനവും റദ്ദാക്കിയിട്ടുണ്ട്.

അതേസമയം 75 വര്‍ഷത്തിനിടെയിലെ ശക്തമായ മഴയാണ് യുഎഇയില്‍ രണ്ട് ദിവസമായി ലഭിച്ചത്. മഴയുടെ അളവില്‍ ഇപ്പോള്‍ കുറവ് വന്നിട്ടുണ്ട്. മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു. സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം കൂടി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തി. റോഡില്‍ കെട്ടികിടക്കുന്ന വെള്ളം ടാങ്കറുകള്‍ ഉപയോഗിച്ച് പമ്പ് ചെയ്തു നീക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :