1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Two fbi agents killed

റെയ്ഡിനിടെ വെടിവെപ്പ്: ഫ്‌ളോറിഡയില്‍ രണ്ട് എഫ്ബിഐ ഏജന്റുമാര്‍ കൊല്ലപ്പെട്ടു; മൂന്ന്‌പേര്‍ക്ക് പരിക്ക്

America
അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയില്‍ റെയ്ഡിനിടെ ഉണ്ടായ വെടിവെപ്പില്‍ രണ്ട് എഫ്ബിഐ ഏജന്റുമാര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മൂന്ന്‌പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോടതി ഉത്തരവ് നടപ്പാക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളും സംഭവസ്ഥലത്തുതന്നെ മരിച്ചു.
 
ചൈല്‍ഡ് പോണോഗ്രഫിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയതായിരുന്ന ഉദ്യോഗസ്ഥര്‍. ഉദ്യോഗസ്ഥര്‍ക്കുനേരെ വെടി ഉതിര്‍ത്ത ശേഷം വീടിനുള്ളില്‍ പ്രതി സ്വയം വെടിവച്ചുമരിക്കുകയായിരുന്നു.
അടുത്ത ലേഖനം
ഇതേക്കുറിച്ച് എന്തുകൊണ്ട് നമ്മൾ സംസാരിയ്ക്കുന്നില്ല: കർഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന