1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian army news kashmir

കശ്മീരില്‍ സുരക്ഷാ സേന രണ്ടു ഭീകരരെ വധിച്ചു

India
കശ്മീരില്‍ സുരക്ഷാ സേന രണ്ടു ഭീകരരെ വധിച്ചു. റണ്‍ബിര്‍ഗാവിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ സുരക്ഷാ സേന വധിച്ചത്. നിലവില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ശ്രീനഗര്‍ പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നുണ്ടായ തിരച്ചിലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. 
 
പോലീസും 29 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായാണ് പ്രദേശത്ത് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണ്.
അടുത്ത ലേഖനം
എസ്-ക്രോസ് പെട്രോൾ പതിപ്പ് ആഗസ്റ്റ് അഞ്ചിന് വിപണിയിലേയ്ക്ക്, ബുക്കിങ് ആരഭിച്ചു