കൗമാര പ്രായത്തോട് വിടപറയും മുമ്പ് പകർത്തിയ ചിത്രത്തിലേക്ക് അപ്രതീക്ഷിതമായി ചില 'അതിഥികൾ' കടന്നെത്തി; ജിലിയനെ മാത്രമല്ല, നിരവധി പേരെ ചിരിപ്പിച്ചു ഈ ചിത്രം

നിരവധി പേരെ ചിരിപ്പിച്ച ചിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

വാഷിംഗ്ടൺ| aparna shaji| Last Updated: ബുധന്‍, 31 ഓഗസ്റ്റ് 2016 (10:36 IST)
തന്റെ കൗമാര പ്രായം കഴിയുന്നതിനു മുൻപ് ഓർമക്കായി നല്ല ചിത്രങ്ങൾ പകർത്താൻ എത്തിയതായിരുന്നു ജിലിയൻ ഹെൻട്രിക് എന്ന പതിനേഴുകാരി. നദിക്ക് സമീപത്ത് നിന്നും എടുത്ത ആ ചിത്രം കാണുമ്പോൾ ജിലിയനു മാത്രമല്ല, കാണുന്നവർക്ക് കൂടി ചിരിവരും. നദിയുടെ സമീപത്ത് നിന്നും ഫോട്ടോയെടുക്കാൻ വന്ന ജിലിയൻ കണ്ടത് മറുകരയിൽ നിൽക്കുന്ന രണ്ടുപേരെയാണ്. നഗ്നനായ ഒരു മനുഷ്യനും അയാളുടെ സമീപം ഒരു നായയും. ഇതുകണ്ട ജിലിയനു ചിരിയടക്കാൻ കഴിഞ്ഞില്ല. അവരെ നോക്കി ചിരിക്കുന്ന ജിലിയനെ കണ്ടപ്പോൾ അത് ക്യാമറയിൽ പകർത്താതിരിക്കാൻ സുഹൃത്തായ എലൈന നെസ്ബിറ്റിനും സാധിച്ചില്ല. ഈ ചിത്രം സോഷ്യൽ മിഡിയയിലൂടെ ഷെയർ ചെയ്യാനും ജിലിയൻ മറന്നില്ല. 24,000 തവണയാണ് ചിത്രം റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :