ന്യൂഡൽഹി|
Last Updated:
വെള്ളി, 14 ഓഗസ്റ്റ് 2015 (10:35 IST)
ട്വിറ്റർ ഇനി മുതല്‍ സന്ദേശങ്ങള്‍ക്ക് അല്പം നീളം കൂടിയാലും പ്രശ്നമില്ല. ഡയറക്ട് മെസേജുകള്‍ക്ക് ടൈപ് ചെയ്യാവുന്ന അക്ഷരങ്ങളുടെ പരിധി ട്വിറ്റര്‍ 10,000 ആയി ഉയര്‍ത്തിയ സാഹചര്യത്തിലാണിത്.
നേരത്തെ പരിമതി 140 അക്ഷരങ്ങളായിരുന്നു. ഇതുമൂലം കൂടുതല്‍ കാര്യങ്ങള്‍ ട്വീറ്റിലൂടെ പങ്കുവെക്കാനാകുന്നില്ളെന്ന പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മാറ്റം.എന്നാല്‍ പൊതു ട്വീറ്റുകളുടെ പരിമിതി 140 അക്ഷരങ്ങളായി തുടരും.
നേരത്തെ ഈ വര്‍ഷം ആരംഭത്തില്‍ ഗ്രൂപ്പ് ഡയറക്ട് മെസേജ് സര്‍വീസ് സൌകര്യം ട്വിറ്റര്‍
നല്‌കിയിരുന്നു. ഒന്നിലധികം ആളുകളോടു സംവദിക്കാനും അതേസമയം, സ്വകാര്യ സന്ദേശം അയയ്ക്കാനും അവസരം ലഭിച്ചിരുന്നു.