അഭിപ്രായവ്യത്യാസം രൂക്ഷം; കലാമിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ നിർത്തലാക്കുന്നു

  ഫേസ്‌ബുക്ക് , എപിജെ അബ്ദുൽ കലാം , ശ്രീജൻ പാല്‍ സിംഗ്
ന്യൂഡല്‍ഹി| jibin| Last Updated: വെള്ളി, 7 ഓഗസ്റ്റ് 2015 (11:11 IST)
അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് അന്തരിച്ച മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്റെ പേരിലുള്ള ഔദ്യോഗിക ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ നിർത്താലാക്കുന്നു. കലാമിന്റെ അടുത്ത അനുയായി ആയിരുന്ന ശ്രീജൻ പാല്‍ സിംഗാണ് ഈ കാര്യം അറിയിച്ചത്. മുതിർന്ന സഹപ്രവർത്തകരുടെ നിർദേശപ്രകാരമാണ് അക്കൗണ്ടുകൾ നിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കലാമിന്റെ പ്രസംഗങ്ങൾ, യാത്രാവിശേഷങ്ങൾ, പൊതുപരിപാടികൾ എന്നിവ പങ്കുവച്ച അക്കൗണ്ടുകൾ ശ്രീജനാണ് നിയന്ത്രിച്ചിരുന്നത്. എന്നാല്‍ കലാമിന്റെ മരണത്തോടെ കലാമിന്റെ ഓഫീസും ശ്രീജനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാകുകയയിരുന്നു. കലാമിന്റെ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യാൻ ശ്രീജനെ ഏൽപ്പിച്ചിട്ടില്ലെന്ന് ഓഫീസ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ശ്രീജൻ അക്കൗണ്ടുകൾ നിർത്തുന്നുവെന്ന് വ്യക്തമാക്കിയത്.

എന്നാല്‍ കലാമിന്റെ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യാൻ ശ്രീജനെ ഏൽപ്പിച്ചിട്ടില്ലെന്നാണ് കലാമിന്റെ ഓഫീസ് പറയുന്നത്. അതേസമയം, അക്കൗണ്ട് അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ഫേസ്‌ബുക്ക് ആരംഭിച്ചു കഴിഞ്ഞു. അക്കാദമിക് രംഗങ്ങളിൽ കലാമിന്റെ അടുത്ത അനുയായി ആയിരുന്ന ശ്രീജൻ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :