ഇന്തോനേഷ്യന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് ! ആശങ്ക

രേണുക വേണു| Last Modified ചൊവ്വ, 14 ഡിസം‌ബര്‍ 2021 (11:08 IST)

ഇന്തോനേഷ്യന്‍ തീരത്ത് സുനാമി മുന്നറിയിപ്പ്. ഇന്തോനേഷ്യയിലെ ഫ്‌ളോറസ് ദ്വീപിന് സമീപം കടലിനടിയില്‍ 18.5 കിലോമീറ്റര്‍ ആഴത്തില്‍ ഭൂകമ്പമുണ്ടായി. ഇതിനു പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്തോനേഷ്യന്‍ തീരത്ത് ആയിരം കിലോമീറ്റര്‍ വരെ ഉയരമുള്ള തിരകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ത്യന്‍ തീരത്തെ കാര്യമായി ബാധിക്കില്ലെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :