സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 18 ഡിസംബര്‍ 2025 (11:12 IST)
ഭരണകാലത്ത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് 'താരിഫുകള്‍' എന്നതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇകാര്യം പറഞ്ഞത്. കഴിഞ്ഞ 10 മാസത്തിനുള്ളില്‍ താന്‍ എട്ടു യുദ്ധങ്ങള്‍ വിജയകരമായി അവസാനിപ്പിച്ചുവെന്നും അതിനു കാരണം താന്‍ ഏര്‍പ്പെടുത്തിയ താരിഫുകള്‍ ആണെന്നും ട്രംപ് പറഞ്ഞു.
ഗാസയില്‍ യുദ്ധം അവസാനിപ്പിച്ച് 3000 വര്‍ഷത്തിനിടെ ആദ്യമായി സമാധാനം കൊണ്ടുവന്നുവെന്നും ബന്ദികളെ മോചിപ്പിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. മെയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ താരിഫ് ഭീഷണി ഉപയോഗിച്ചുവെന്നും ട്രംപ് വീണ്ടും ആവര്‍ത്തിച്ചു.
അതേസമയം പഴയ കാറുകള്‍ക്ക് ഇന്നു മുതല്‍ ഡല്‍ഹിയില്‍ പ്രവേശനമില്ല. മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഇന്ധനവും നല്‍കില്ല. വാഹന പരിശോധനയ്ക്കായി 580 പോലീസുകാരെയും 126 ചെക്ക്പോസ്റ്റുകളിലായി 37 എന്‍ഫോഴ്സ്മെന്റ് വാനുകളും വിന്യസിക്കും. ഗതാഗത വകുപ്പ്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ഭക്ഷ്യ വകുപ്പ് എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ പെട്രോള്‍ പമ്പുകളില്‍ വിന്യസിക്കും.