ന്യൂയോര്‍ക്ക്|
jibin|
Last Modified ചൊവ്വ, 13 ഫെബ്രുവരി 2018 (12:40 IST)
തപാല്‍ വഴി ലഭിച്ച പൊടി ശ്വസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ വെനീസ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കത്തിനുള്ളിലുണ്ടായിരുന്ന വെളുത്ത പൊടി ശരീരത്തില്‍ വീണതോടെയാണ് വനീസയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായത്. ഉടന്‍ തന്നെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ വസതിയില്‍ ഡൊണള്‍ഡ് ട്രംപ് ജൂനിയറിനു വന്ന കത്ത് തുറന്ന നോക്കുമ്പോഴാണ് കത്തിനൊപ്പമുണ്ടായിരുന്ന പൊടി വനീസയുടെ ശരീരത്തില്‍ വീണത്. തുടര്‍ന്ന് വനീസയ്‌ക്കും കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്കും മനം പുരുട്ടലും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടുകയായിരുന്നു.
എന്ത് പൊടിയാണ് കത്തിലുണ്ടായിരുന്നതെന്നും വ്യക്തമാക്കിയിട്ടില്ല. പൊടി അപകട സാധ്യതയുള്ളതല്ലെന്ന് കണ്ടെത്തി.
ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിലാസത്തിലാണ് തപാല്‍ ലഭിച്ചതെന്ന് ന്യൂയോര്‍ക്ക് പൊലീസ് വാക്താവ് കാര്‍ലോസ് നീവെസ് അറിയിച്ചു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങി. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് യുഎസ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്.
ഭയാനകമായ സ്ഥിതിവിശേഷത്തില്‍ വെനീസയും തന്റെ കുഞ്ഞുങ്ങളും സുഖം പ്രാപിച്ചെന്ന് ജൂനിയ ഡൊണാള്‍ഡ് ട്രംപ് ട്വീറ്റിലൂടെ അറിയിച്ചു.