വാഷിംഗ്ടൺ|
സജിത്ത്|
Last Modified വെള്ളി, 15 ഡിസംബര്‍ 2017 (07:27 IST)
യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനു നേരെ വിമർശനവുമായി പ്രമുഖ അമേരിക്കൻ പത്രമായ യു എസ് എ ടുഡേ. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോർജ് ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനോ ഒബാമയുടെ ലൈബ്രറിയിലെ കക്കൂസ് വൃത്തിയാക്കാനോ പോലുമുള്ള യോഗ്യത ട്രംപിനില്ലെന്നാണ് പത്രത്തിന്റെ എഡിറ്റോറിയലില്‍ അഭിപ്രായപ്പെടുന്നത്.
ഡെമോക്രാറ്റിക് പാർട്ടി അംഗവും വനിതാ സെനറ്ററുമായ ഗില്ലി ബ്രാൻഡിനെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയതിനാണ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്രം രംഗത്തെത്തിയത്. മോശം ട്വീറ്റിലൂടെ ഇത്തരമൊരു പദവിയിലിരിക്കാൻ ട്രംപ് യോഗ്യനല്ലെന്നും അവര്‍ വിമർശിക്കുന്നു. സഭ്യത വിട്ട് ബുഷും ഒബാമയും
പെരുമാറിയിട്ടില്ല. ട്രംപിനോടുള്ളത് മറ്റൊരുതരത്തിലുമുള്ള പ്രശ്നങ്ങളല്ലെന്നും പത്രത്തില്‍ പറയുന്നു.
സഭ്യതക്കുറവ് മാത്രമാണ് ട്രംപിനെ അയോഗ്യനാക്കുന്നത്. സംഭാവന ലഭിക്കുന്നതിനു വേണ്ടി എന്തുചെയ്യാനും മടിക്കാത്ത ആളാണ് ഗില്ലി എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. മാത്രമല്ല ഗില്ലി തന്റെ അടുത്തേക്ക് സംഭവാന ചോദിച്ച് എത്തിയിട്ടുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇത് വിവാദമാവുകയും വനിതാ സെനറ്റർമാർ ട്രംപിനെ തെമ്മാടി എന്നുവിളിച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നു.