കരുതിയിരിക്കുക, ഇന്ത്യയാണ് വലിയ അപകടകാരികള്‍: പോണ്ടിംഗ്

  റിക്കി പോണ്ടിംഗ് , ടീം ഇന്ത്യ , ഓസ്ട്രേലിയ , പാക്കിസ്ഥാന്‍
മെല്‍ബണ്‍| jibin| Last Modified വ്യാഴം, 19 ഫെബ്രുവരി 2015 (11:04 IST)
ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഓസ്ട്രേലിയക്ക് തന്നെയാണെങ്കിലും ഏറ്റവും അപകടകാരികള്‍ ഇന്ത്യ തന്നെയായിരിക്കുമെന്ന് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ്. നിരവധി ക്ലാസ് കളിക്കാരുള്ള ടീമാണ് ഇന്ത്യ, അവര്‍ അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുത്താല്‍ ഇന്ത്യന്‍ ടീംഅപകടകാരികളെണെന്നതില്‍ സംശയമില്ല. അവര്‍ മികവു തെളിയിക്കുമെന്നു തന്നെയാണ് ഞാന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദുര്‍ബലമായ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടം തുടങ്ങാനായത് ടീം ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തും. ത്രിരാഷ്ട്ര പരമ്പരയിലും ടെസ്റ്റ് പരമ്പരയിലും ഇന്ത്യക്ക് കാര്യങ്ങള്‍ കഠിനമായിരുന്നുവെങ്കിലും ജയത്തിലേക്ക് തിരിച്ചു വരാന്‍ അവര്‍ക്ക് ആയത് ആത്മവിശ്വാസം കൂട്ടുമെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.

ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഓസ്ട്രേലിയക്ക് ആണെങ്കിലും ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളാണ് ഓസീസിന് വെല്ലുവിളിയെന്നും പോണ്ടിംഗ് പറഞ്ഞു. ന്യൂസിലന്‍ഡിലെ ചെറിയ ഗ്രൌണ്ടുകളില്‍ കിവികള്‍ അതിശക്തരാണെന്നും. ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ്-ബോളിംഗ് നിര വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. സമ്മര്‍ദ്ദ വെളകളില്‍ നിന്ന് ശക്തമായി തിരിച്ചുവരാനുള്ള കരുത്താണ് മഞ്ഞപ്പടയെ വേറിട്ട് നിര്‍ത്തുന്നതെന്നും ഓസ്ട്രേലിയ്ക്ക് രണ്ട് ലോകകപ്പ് സമ്മാനിച്ച റിക്കി പോണ്ടിംഗ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :