ബീജിംഗ്|
Last Modified ഞായര്‍, 24 ഓഗസ്റ്റ് 2014 (15:34 IST)
അറുത്തിട്ട മൂര്‍ഖന്‍ കടിച്ച് പാചകക്കാരന്‍ മരിച്ചു. ചൈനയിലാണ് സംഭവം. സൂപ്പിനായി അറുത്ത മൂര്‍ഖന്റെ വായയില്‍നിന്ന് വിഷബാധയേറ്റാണ് മരണം. ദക്ഷിണ ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയിലെ റസ്റ്റോറന്‍ിലെ പെങ് ഫാന്‍ എന്ന പാചകക്കാരനാണ് മരിച്ചത്.
പാമ്പു സൂപ്പിന് പേരു കേട്ട റസ്റ്റോറന്റില്‍ മൂര്‍ഖനെ അറുത്തിട്ട ശേഷം പാചകം ചെയ്യുകയായിരുന്നു പെങ് ഫാന്‍. ഇതിനിടയില്‍ പാമ്പിന്‍തല ചവറ്റു കുട്ടയിലിടാന്‍ പോയപ്പോള്‍ കൈ തട്ടി പാമ്പിന്റെ കടിയേല്‍ക്കുകയുമായിരുന്നു.
ശക്തമായ വിഷം ശരീരത്തില്‍ എത്തിയ ഇയാള്‍ ഉടന്‍ തന്നെ മരിക്കുകയായിരുന്നു. ചത്തു കഴിഞ്ഞാലും കുറച്ചു സമയത്തേക്ക് പാമ്പുകളുടെ ശരീരഭാഗങ്ങള്‍ക്ക് കടിക്കാനുള്ള ശേഷി ഉണ്ടാവും. ഇതാണ് പാചകക്കാരന് വിനയായത്.