കൊതുകുകടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഇതാ എളുപ്പവഴി

കൊതുകിനെ വെല്ലാന്‍ കോഴിയെ വളര്‍ത്തു

priyanka| Last Updated: വ്യാഴം, 21 ജൂലൈ 2016 (15:50 IST)
മഴക്കാലമെന്നോ വേനല്‍ക്കാലമെന്നോ വ്യത്യാസമില്ലാതെ കൊതുക് ശല്യം രൂക്ഷമാണ്. കൊതുകുകടിയും രോഗങ്ങളും ചെറുക്കാനായി പഠിച്ച പണി പതിനെട്ടും പയറ്റി തോല്‍വി സമ്മതിച്ചവര്‍ക്ക് സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് സ്വീഡനിലെ ശാസ്ത്രഞ്ജര്‍.

കൊതുകിന്റെ മുന്നില്‍ മുട്ടുമടക്കാതെ വീട്ടില്‍ കോഴിയെ വളര്‍ത്താനാണ് സ്വീഡിഷ് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ചര്‍ സയന്‍സിലെ ശാസ്ത്രഞ്ജര്‍ പറയുന്നത്. കൊതുകുകള്‍ക്ക് ചില മൃഗങ്ങളുടെയും പക്ഷികളുടെയും ഗന്ധം ഇഷ്ടമല്ല. മലേറിയ പരത്തുന്ന കൊതുകുകള്‍ക്ക് കോഴിയുടെ ഗന്ധം ഒട്ടും പഥ്യമല്ലെന്നും, കോഴികളുടെ പരിസരത്തേക്ക് കൊതുകള്‍ പോകാറില്ലെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു. ജീവനുള്ളതോ ഇറച്ചി പരുവത്തിലുലഌതാ ആയ കോഴി വീട്ടിലിരുന്നാലും ആ പരിസരത്തേക്ക് കൊതുകു വരാന്‍ മടിക്കും. അതേ സമയം പശു ആട് തുടങ്ങിയ മൃഗങ്ങളുടെ രക്തം ചില കൊതുകുകള്‍ക്ക് ഇഷ്ടമാണെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :