ഓസ്കര്‍ 2016: മികച്ച നടന്‍ ലിയനാര്‍ഡോ, നടി ബ്രീ ലാര്‍സന്‍, ചിത്രം സ്‌പോട്ട് ലൈറ്റ്, സംവിധായകന്‍ അലജാന്ദ്രോ

ലോസ് ആഞ്ചലസ്| JOYS JOY| Last Modified തിങ്കള്‍, 29 ഫെബ്രുവരി 2016 (10:44 IST)
എണ്‍പത്തിയെട്ടാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയറ്ററില്‍ പ്രഖ്യാപിച്ചു. സ്പോട്ട് ലൈറ്റ് ആണ് മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. ഹോളിവുഡ് നടനും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമാന്‍ ആണ് മികച്ച ചിത്രം പ്രഖ്യാപിച്ചത്. ദ ബിഗ് ഷോര്‍ട്ട്, ബ്രിഡ്‌ജ് ഓഫ് സ്പൈസ്, ബ്രൂക്‌ലിന്‍, മാഡ് മാക്സ്: ഫ്യൂരി ഡേ, ദ മാര്‍ഷ്യന്‍, ദ റെവെനന്റ്, റൂം എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് സ്പോട്ട് ലൈറ്റ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.

‘ദ റെവനെന്റ്’ സംവിധാനം ചെയ്ത അലജാന്ദ്രോ ജി ഇനാറിട്ടു ആണ് മികച്ച സംവിധായകന്‍. ഈ ചിത്രത്തിലെ അഭിനയത്തിന് ലിയനാര്‍ഡോ ഡി കാപ്രിയോ മികച്ച നടനായും റൂം എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രീ ലാര്‍സന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും സ്പോട്ട് ലൈറ്റ് സ്വന്തമാക്കിയിരുന്നു. ജോഷ് സിംഗര്‍, ടോം മക്കാര്‍ത്തി എന്നിവരാണ് സ്പോട്ട് ലൈറ്റിന്റെ തിരക്കഥ ഒരുക്കിയത്. മികച്ച അവലംബിത തിരക്കഥ ദ ബിഗ് ഷോര്‍ട്ട് കരസ്ഥമാക്കി. ചാള്‍സ് റാന്‍ഡോള്‍ഫ്, ആദം മകേ എന്നിവരാണ് ദ ബിഗ് ഷോര്‍ട്ടിന് തിരക്കഥ ഒരുക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :