കാബുള്‍|
VISHNU.NL|
Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (12:15 IST)
അഫ്ഗാനിസ്ഥാനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിന് 11 അഫ്ഗാനികളുടെ വിരല്‍ താലിബാന്‍ ഭീകരര്‍ വെട്ടിമാറ്റി. തെരഞ്ഞടുപ്പ് ബഹിഷ്കരിക്കണമെന്ന് തീവ്രവാദികള്‍ ആഹ്വാനം ചെയ്തിരുന്നു.
ഇത് വകവയ്ക്കതെ വോട്ട് ചെയ്തതിനാണ് താലിബാന്‍ ഭീകരര്‍ ശിക്ഷ നടപ്പാക്കിയത്.ശനിയാഴ്ച ഹെറാത്ത് പ്രവിശ്യയിലാണ് സംഭവം നടന്നത്.
വോട്ട് ചെയ്ത് മടങ്ങിയ 11 പേരുടെ മഷി പുരട്ടിയ വിരലുകള്‍ ഭീകരര്‍ വെട്ടിമാറ്റിയെന്ന് അഫ്ഗാന്‍ ആഭ്യന്തര സഹമന്ത്രി അയൂബ് സലാംഗി സ്ഥിരീകരിച്ചു. ശിക്ഷയ്ക്ക് ഇരയായവരില്‍ ഭൂരിഭാഗവും വൃദ്ധന്‍മാരാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.