മീററ്റ് സംഘര്‍ഷം: യുവാവ് വെടിയേറ്റ് മരിച്ചു

ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 14 മെയ് 2014 (12:03 IST)
സംഘര്‍ഷം തുടരുന്ന മീററ്റില്‍ വെടിയേറ്റ് യുവാവ് മരിച്ചു. തലയ്ക്ക് വെടിയേറ്റ 18കാരനാണ് മരിച്ചത്. ഇതോടെ ഗ്രാമത്തില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ചു. വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി ആക്രമം തുടങ്ങി. ജനങ്ങളെ പിരിച്ചു വിടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ജനക്കൂട്ടം പൊലീസിനുനേരെ കല്ലെറിയുകയായിരുന്നു.

പള്ളിക്കു സമീപം ജലസ്രോതസ്സ് നിര്‍മ്മിക്കാന്‍ മുതിര്‍ന്നതാണ് അക്രമസംഭവത്തിന് കാരണമായി തീര്‍ന്നത്. നിര്‍മ്മാണം തങ്ങളുടെ ആരാധനാലയത്തിന്റെ ശാന്തത കെടുത്തുമെന്ന് ആരോപിച്ച് ജൈനവിഭാഗങ്ങളാണ് പ്രതിഷേധമുയര്‍ത്തിയത്.

പിന്നീട് ജനങ്ങള്‍ ഇരുവിഭാഗമായി തിരിഞ്ഞ് അക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് പരസ്പരമുള്ള കല്ലേറിലേക്കും തീവെപ്പിലേക്കും നീളുകയും ചെയ്തു. ഇവിടെ സ്കൂളുകള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :