മദ്യപിക്കാൻ പണം നൽകിയില്ല; യുവാവ് അമ്മയെ കഴുത്തറുത്ത് കൊന്നു

  kill , mother , police , death , drinks , പൊലീസ് , കൊല , യുവാവ് , ദീപക് , മദ്യം
ന്യൂഡൽഹി| Last Modified തിങ്കള്‍, 8 ജൂലൈ 2019 (13:25 IST)
മദ്യപിക്കാൻ പണം നൽകാത്തതിന് യുവാവ് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ വിജയ്‌നഗറിലാണ് സംഭവം. വിജയ് നഗർനിവാസി ദീപക് (26) പൊലീസില്‍ കീഴടങ്ങി.

മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്‌ച രാത്രിയാണ് ദീപക് അമ്മയുമായി വഴക്കിട്ടത്. തര്‍ക്കത്തിനിടെ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് അമ്മയുടെ കഴുത്ത് മുറിക്കുകയായിരുന്നു. കൊലയ്‌ക്ക് ശേഷം ഞായറാഴ്‌ച രാവിലെ യുവാവ് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് ആക്രമണം ഉണ്ടായതെന്ന് ദീപക് മൊഴി നല്‍കി. ഇളയ സഹോദരൻ സംഭവസമയം കടയിൽ പോയിരിക്കുകയായിരുന്നു. നടത്തുമ്പോള്‍ ദീപക് മദ്യപിച്ചിരുന്നു എന്നാണ് സൂചന.

അതേസമയം, അമ്മയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് കൊലപ്പെടുത്തിയതാണെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

ദീപക്കിന്റെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബത്തെ ഉപേക്ഷിച്ചു പോയിരുന്നു. സമീപത്തെ വീടുകളില്‍ ജോലിയെടുത്താണ് യുവാവിന്റെ അമ്മ കുടുംബം പുലര്‍ത്തിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :