സൗദിയില്‍ ഭീകരാക്രമണം; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

സൗദി അറേബ്യ| Last Modified തിങ്കള്‍, 7 ജൂലൈ 2014 (15:10 IST)
സൗദി - യെമന്‍ അതിര്‍ത്തിയിലെ ചെക്ക്‌ പോയന്റിന് സമീപം ഭീകരാക്രമണം. ഏറ്റുമുട്ടലില്‍
അഞ്ച് തീവ്രവാദികളും നാല് സൈനികരും കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ട് തീവ്രവാദികള്‍ ചാവേറായി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. വെളളിയാ‍ഴ്ച ഉച്ചക്ക്‌ നമസ്കാര സമയത്താണ് ഭീകരാക്രമണത്തിന് ശ്രമമുണ്ടായത്.

യെമനുമായി- സൗദി അറേബ്യ അതിര്‍ത്തി പങ്കിടുന്ന ഷറൂറക്ക്‌ സമീപത്തുള്ള ചെക്ക്‌ പോയിന്റിന് സമീപം വെളളിയാ‍ഴ്ച ഉച്ചക്ക്‌ പട്രോള്‍ നടത്തുകയായിരുന്ന സൈനിക വാഹനത്തിന് നേരെ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു.

ചെക്പോസ്റ്റിന്​ നേരെ നടന്ന ആക്രമണമായല്ല മറിച്ച്​ രാജ്യത്തിന്​ നേരെയുണ്ടായ ആക്രമണമായാണ്​ തീവ്രവാദ നീക്കത്തെ കാണുന്നതെന്ന്​സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് കേണല്‍ മന്‍സൂര്‍ അല്‍ തുര്‍ത്തി അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :