ന്യൂയോര്‍ക്ക്|
Last Updated:
ശനി, 23 ഓഗസ്റ്റ് 2014 (16:44 IST)
മകള്‍ക്ക് സൌന്ദര്യറാണിപട്ടം നേടിക്കൊടുക്കാനായി അമ്മ മകളെ
നാട വിര തീറ്റിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം നടന്നത്.സൌന്ദര്യ മത്സരത്തില്‍ വിജയിക്കുന്നതിന് മകളുടെ തടി പ്രതിബന്ധമാകുമെന്ന് മനസ്സിലാക്കിയ അമ്മ മകളെ നാടവിര തീറ്റിക്കുകയായിരുന്നു.
ഡിസ്‌കവറി ചാനലിലെ സഹോദര ചാനല്‍ ഫിറ്റ് ആന്റ് ഹെല്‍ത്തിലെ
അണ്ടോള്‍ഡ് സ്റ്റോറീസ് ഓഫ് ഇആര്‍ എന്ന പരിപാടിയിലാണ് പെണ്‍കുട്ടിയെ നാടവിര തീറ്റിച്ച സംഭവം പുറത്ത് വന്നത്.
പെണ്‍കുട്ടി കടുത്ത വയര്‍ വേദനയെത്തുടര്‍ന്ന് പിന്നീട് ആശുപത്രിയില്‍ ചികിത്സതേടി.കുട്ടിയുടെ വയര്‍ കണ്ട ആശുപത്രി അധികൃതര്‍ കുട്ടി ഗര്‍ഭിണിയാണെന്നാണ് കരുതിയതെന്ന് പരിപാടിയില്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. പിന്നീട് കുട്ടിയുടെ ഉദരത്തില്‍ നിന്നും നാട വിരകളെ നീക്കം ചെയ്തു.