ഒരു വർഷത്തിനുള്ളിൽ താലിബാൻ-പാക്-ചൈന സഖ്യം ഇന്ത്യയെ ആക്രമിക്കും: സുബ്രഹ്മണ്യൻ സ്വാമി

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 16 ഓഗസ്റ്റ് 2021 (16:11 IST)
അഫ്‌ഗാനിസ്ഥാനിൽ അധികാരത്തിലെത്തുന്നതോടെ ഒരു വർഷത്തിനുള്ളിൽ ഇന്ത്യ ആക്രമിക്കപ്പെടുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ചൈന-പാകിസ്താന്‍-താലിബാന്‍ കൂട്ടുകെട്ട് ഇതിന് നേതൃത്വം നല്‍കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

ഒരു വര്‍ഷത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ സുരക്ഷിത താവളമാക്കിക്കൊണ്ട് താലിബാനും പാകിസ്താനും ചൈനയും ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കുമെന്നാണ് സുബ്രഹ്മണ്യ സ്വാമിയുടെ ട്വീറ്റ്. അഫ്‌ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശത്തിന് പാകിസ്ഥാൻ ചൈന എന്നീ രാജ്യങ്ങൾ സഹായം നൽകിയിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്.

അഫ്ഗാനിസ്ഥാന്‍ വീണ്ടെടുക്കാനായി സൈനിക നീക്കം നടത്തുന്നതിന് എല്ലാ താലിബാന്‍ വിരുദ്ധ ശക്തികള്‍ക്കും ഇന്ത്യ വാതില്‍ തുറക്കണമെന്ന് കഴിഞ്ഞ ദിവസം സുബ്രഹ്മണ്യസ്വാമി അഭിപ്രായപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :