താലിബാൻ വിസ്‌മയമായി തോന്നുന്നവരേ, നിങ്ങൾ അൺഫ്രണ്ട് ചെയ്‌ത് പോകണം, അൺഫോളോ ചെയ്യണം

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 16 ഓഗസ്റ്റ് 2021 (14:31 IST)
അഫ്‌ഗാനിസ്ഥാനിൽ പൂർണ അധികാരം പിടിച്ചെടുക്കാൻ നിൽക്കുന്ന വിസ്മയമായി തോന്നുന്നവര്‍ സമൂഹമാധ്യമങ്ങളില്‍ തന്നെ അൺ ഫ്രണ്ട്/അൺഫോളോ ചെയ്യണമെന്ന് ഗായകൻ ഹരീ‌ഷ് ശിവരാമകൃഷ്‌ണൻ. ഹരീഷ് ശിവരാമകൃഷ്ണന്റെ പോസ്റ്റ് പങ്കുവെച്ച ഗായിക സിത്താരയും ഇതേ നിലപാട് പ്രഖ്യാപിച്ചു.

ഹരീഷ് ശിവരാമകൃഷ്‌ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാൻ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാൻ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങൾക്ക് പുല്ലു വില കൽപ്പിക്കുന്ന താലിബാൻ ഒരു വിസ്മയമായി തോന്നുന്നവർ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ അൺഫോളോ/അൺഫ്രണ്ട് ചെയ്ത് പോകണം.

അതു സംഭവിച്ചപ്പോൾ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോൾ പോസ്റ്റ്‌ ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തിൽ ബാലൻസിങ് ചെയ്ത് കമന്റ് ഇട്ടാൽ delete ചെയ്യും, ബ്ലോക്ക്‌ ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :