അപർണ|
Last Modified ശനി, 16 ജൂണ്‍ 2018 (10:01 IST)
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ
മലാല യൂസഫ്‌സായിയെ വെടിവച്ചു കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയ പാക്ക്താലിബാന്‍ കമാന്‍ഡര്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.
അഫ്ഗാന്‍ സൈന്യത്തോടൊപ്പം യുഎസ് നടത്തിയ ആക്രമണത്തിലാണു പാക്ക്താലിബാന്‍ കമാന്‍ഡര്‍ മൗലാന ഫസ്ലുല്ല കൊല്ലപ്പെട്ടത്. മരണം സൈന്യം സ്ഥിരീകരിച്ചതയാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ സ്വാത് താഴ്വരയിലെ
താലിബാൻ പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത് ഫസ്ലുല്ല ആയിരുന്നു.
ഇയാളുടെ നിര്‍ദേശ പ്രകാരം 2012 ഒക്ടോബറില്‍ നടന്ന ആക്രമണത്തില്‍ തലനാരിഴയ്ക്കാണു മലാല രക്ഷപ്പെട്ടത്. തുടര്‍ന്ന് ആക്രമണത്തില്‍ പങ്കാളിയായിരുന്ന ഇയാളുടെ മൂന്നു സഹോദരന്മാരും പിടിയിലായിരുന്നു. സംഭവത്തിൽ ഇതുവരെ പ്രതികരിക്കാന്‍ താലിബാന്‍ തയാറായിട്ടില്ല.