ഇസ്ലാമബാദ്|
Last Modified ശനി, 15 നവംബര്‍ 2014 (16:02 IST)
ഐ എസ് ഭീകരുടെ വഴിയെ പാകിസ്ഥാനില്‍ താലിബാനും. പാകിസ്ഥാനില്‍ പരസ്യമായി യുവാവിന്റെ തലവെട്ടിയിരിക്കുകയാണ് താലിബാന്‍.തല വെട്ടിയതിനു ശേഷം വൈകുന്നേരം വരെ മൃതദേഹം മാറ്റരുതെന്നും ഭീകരര്‍ മുന്നറിയിപ്പ് നല്‍കിയതായുമാണ് റിപ്പോര്‍ട്ടുകള്‍.
ഖൈബര്‍ ജില്ലയിലെ മെഹ്റബാന്‍ കലൈയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്
ഗോത്ര മേഖലയിലെ സുരക്ഷാ ഭടന്മാരെ സഹായിച്ചെന്ന കുറ്റമാരോപിച്ചാണ് ഗോത്രവര്‍ഗക്കാരനായ യുവാവിന്റെ തല താലിബാന്‍ വെട്ടിയത്.തെഹ്‌രീക് ഇ താലിബാനിന്റെ സ്വാധീന മേഖലയാണ് മെഹ്റബാന്‍ കലൈയും അനുബന്ധ പ്രദേശങ്ങളും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.