ശ്വസിക്കുന്ന പ്രാണവായുവിൽ പോലും വിഷം കലർത്തി സിറിയൻ സൈന്യം

ശ്വസിക്കുന്നത് വിഷം; പിടഞ്ഞുവീണത് പിഞ്ചുകുഞ്ഞുങ്ങൾ

aparna| Last Modified ബുധന്‍, 28 ഫെബ്രുവരി 2018 (09:20 IST)
സിറിയയില്‍ തുടരുന്ന അഭ്യന്തര യുദ്ധത്തിൽ മരണപ്പെട്ടവരുടെ കണക്കുകൾ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ, പുറത്തുവന്ന കണക്കുകൾ പ്രകാരം 185 കുട്ടികളടക്കം 520 ആളുകളാണ് മരിച്ചത്. സിറിയന്‍ സൈന്യം റഷ്യന്‍ സഹായത്തോടെ നടത്തുന്ന ആക്രമണങ്ങളുടെ വലിയ ശതമാനം ഇരകളും പിഞ്ചു കുട്ടികളാണ്.

സിറിയന്‍ സൈന്യം രാസായുധം ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍. ശ്വസം കിട്ടാതെ നിരവധി പിഞ്ചുകുട്ടികളും മുതിര്‍ന്നവരും നിലവിളിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ രാസായുധ പ്രയോഗം നടന്നതായി സൂചന നല്‍കുന്നു.

വിമതരുടെ ശക്തികേന്ദ്രമാണ് കിഴക്കന്‍ ഹൗതയെന്ന് പ്രഖ്യാപിച്ചാണ് പ്രസിഡന്റ് ബശാറുല്‍ അസദ് ഈ മേഖലയിലേക്ക് സൈന്യത്തിനെ വിന്യസിച്ച് ആക്രമണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. റഷ്യന്‍ പിന്തുണയോടെയുള്ള വ്യോമ, കര ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.


ജനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്ന് ഐക്യരാഷ്ട്ര സംഘടനയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 30 ദിവസത്തെ വെടിനിര്‍ത്തലും പ്രഖ്യാപിച്ചു. എന്നാല്‍, ഇതെല്ലാം സിറിയന്‍ സൈന്യം ലംഘിച്ച് ഹൗതയില്‍ വ്യോമാക്രമണവും റോക്കറ്റ് ആക്രമണവും തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :