ഇസ്ലാമാബാദ്|
jibin|
Last Modified ഞായര്‍, 18 ഫെബ്രുവരി 2018 (15:03 IST)
ജവാന്മാരുള്‍പ്പെടെ ആറു പേരുടെ മരണത്തിനിടയാക്കിയ ജമ്മു കശ്മീരിലെ സുൻജ്വാൻ കരസേന ക്യാമ്പിലെ ഭീകരാക്രമണം ഇന്ത്യയെ വിറപ്പിച്ചെന്ന് ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ.
ആയിരക്കണക്കിനു സൈനികരും ഹെലികോപ്റ്ററുകളും ടാങ്കുകളും ഇന്ത്യൻ സൈന്യത്തിനുസുന്‍ജ്വാന്‍ ആക്രമണത്തിലൂടെ മൂന്നു ദിവസം ഇന്ത്യയുടെ തല മുതല്‍ വാലു വരെ വിറച്ചുവെന്നും മസൂദ് പരിഹസിച്ചു.
അക്രമത്തിൽ മൂന്നു പേരും മരിച്ചു കഴിഞ്ഞു. ആരെ പേടിക്കുന്നതു കൊണ്ടാണ് സൈനിക ക്യാമ്പിലേക്ക് ടാങ്കുകൾ എത്തിച്ചത്?. ഇന്ത്യൻ സൈന്യം എന്തിനാണ് സ്വന്തം കെട്ടിടങ്ങള്‍ തന്നെ തകർത്തത്?. സുൻജ്വാനിലുണ്ടായ തിരിച്ചടി വിധിയാണെന്ന്
ഇന്ത്യ തിരിച്ചറിയണമെന്നും മസൂദ് അഭിപ്രായപ്പെട്ടു.
ജയ്ഷെ മുഹമ്മദ് സംഘടനയുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനത്തിലാണ് മസൂദ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജയ്ഷെ മുഹമ്മദ് സംഘടനയിലെ ‘അഫ്സൽ ഗുരു സ്ക്വാഡാ’ണ് സുൻജ്വാൻ അക്രമത്തിന് പിന്നിലെന്ന് മറ്റൊരു ലേഖനത്തിൽ മസൂദ് അവകാശപ്പെട്ടിരുന്നു.