സിഡ്‌നി|
jibin|
Last Modified ഞായര്‍, 18 നവംബര്‍ 2018 (12:01 IST)
കടലില്‍ നീന്തുന്നതിനിടെ തിരണ്ടി മത്സ്യത്തിന്റെ വാല്‍ കൊണ്ടുള്ള കുത്തേറ്റ് യുവാവ് മരിച്ചു. ടാസ്‌മാനിയയിലെ ഹൊബാര്‍ട്ടില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള ലോഡെര്‍ഡെയ്ല്‍ ബീച്ചില്‍ ശനിയാഴ്‌ചയാണ് സംഭവം.
മത്സ്യത്തിന്റെ കുത്തേറ്റതിനു പിന്നാലെ ഇയാള്‍ക്ക് ഹൃദയാഘാതം ഉണ്ടായതാണ് തിരിച്ചടിയായത്. യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
പരിക്കേറ്റ യുവാവിനെ സുഹൃത്തുക്കള്‍ വേഗം തന്നെ കരയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം ഉണ്ടായ സാഹചര്യത്തില്‍ തിരണ്ടി വിഷത്തിനെതിരായ ശുശ്രൂഷ നല്‍കാന്‍ കഴിയാതെ വന്നതാണ് മരണകാരണമായതെന്നാണ് റിപ്പോര്‍ട്ട്.
യുവാവിന്റെ അടിവയറ്റിലാണ് തിരണ്ടി മത്സ്യത്തിന്റെ കുത്തേറ്റത്. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.