തെഹ്റാൻ|
aparna shaj|
Last Modified തിങ്കള്‍, 18 ഏപ്രില്‍ 2016 (10:48 IST)
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇറാനിലെത്തിയ വിദേശകാര്യ മന്ത്രി സുഷമാസ്വരാജിന് പരിഹാസങ്ങളുടെ ഘോഷയാത്ര. മന്ത്രിയുടെ വസ്ത്ര ധാരണത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നതും ആക്ഷേപിക്കുന്നതും. മന്ത്രി 'പിങ്ക് നിറത്തിലുള്ള ഉരുളക്കിഴങ്ങിന്റെ ചാക്കാണ്' ധിരിച്ചിരിക്കുന്നതെന്നു തുടങ്ങി പരിഹാസ്യങ്ങൾ നിറഞ്ഞിരിക്കുകയാണ് ട്വിറ്ററിൽ.
പരമോന്നത ആത്മീയനേതാവ് ആയതുല്ല അലി ഖാംനഈ യുടെ മുഖ്യ ഉപദേശ്ടാവ് അലി അക്ബര്‍ വെലായ്തി, ഇറാന്‍ വിദേശകാര്യ മന്ത്രി സാരിഫ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സുഷമ തലഭാഗം മാത്രം കാണിക്കുന്ന രീതിയിലുള്ള പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്. ഇതാണ് പരിഹാസങ്ങൾക്ക് വഴിയൊരുക്കിയത്.
എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തന്നിലുള്ള ബന്ധം ശക്തമാക്കുന്നതിനും പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും സന്ദർശനം മുതൽക്കൂട്ടാകുമെന്നാണ് കക്ഷികൾ പ്രതീക്ഷിക്കുന്നത്. ടെഹ്റാനിലെത്തിയ മന്ത്രി അവിടുത്തെ ഭാരതീയ വിദ്യാലയത്തിൽ സന്ദർശനം നടത്തി. ഈ കൂടിക്കാഴ്ച തനിയ്ക്ക് പുതിയ ഊർജ്ജം നൽകുമെന്നും മന്ത്രി സന്ദശനവേളയിൽ അറിയിച്ചു. ഇന്ന് റഷ്യയിലെത്തുന്ന മന്ത്രി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കും.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം