എച്ച് ടി സിയുടെ ഏറ്റവും പുതിയ 4ജി ഫോണ്‍ എച്ച് ടി സി10 ഇന്ത്യയില്‍ എത്തുന്നു

എച്ച് ടി സിയുടെ ഏറ്റവും പുതിയ 4ജി സ്മാര്‍ട്ട്ഫോണ്‍ എച്ച് ടി സി 10 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു

എച്ച് ടി സി, 4ജി, സ്മാര്‍ട്ട്ഫോണ്‍, ഇന്ത്യ HTC, 4G, Smart phone, India
സജിത്ത്| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2016 (10:15 IST)
എച്ച് ടി സിയുടെ ഏറ്റവും പുതിയ 4ജി സ്മാര്‍ട്ട്ഫോണ്‍ എച്ച് ടി സി 10 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. എച്ച് ടി സി 10 ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് എച്ച് ടി സി സൗത്ത് ഏഷ്യ പ്രസിഡന്‍റ് ഫൈസല്‍ സിദ്ദിഖി അറിയിച്ചു.

ക്യൂവല്‍കോം സ്നാപ് ഡ്രാഗണ്‍ പ്രോസ്സറാണ് എച്ച് ടി സി10ല്‍ ഉപയോഗിച്ചിരിക്കുന്നത്. 5.2 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള ഫോണാണ് ഇത്. 2.2 ജിഗാഹെര്‍ട്സ് ശേഷിയുള്ള ഈ ഫോണിന്റെ ഇന്‍റേണല്‍ മെമ്മറി 32 ജിബിയാണ്.
3,000 എം എ എച്ചാണ് ഫോണിന്‍റെ ബാറ്ററിശേഷി. ഇത് മൂലം 4ജി നെറ്റ്‌വര്‍ക്കില്‍ 27 മണിക്കൂര്‍വരെ ടോക്ക് ടൈം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫോണിന്‍റെ ശരാശരി അപ്ലോഡ് വേഗത 50 എം ബി പി എസ് ആയിരിക്കുമെന്ന സൂചനയും എച്ച് ടി സി നല്‍കുന്നുണ്ട്.

കൂടാതെ, ഡൗണ്‍ലോഡ് വേഗത 450 എം ബി പി എസ് ആയിരിക്കുമെന്നും എച്ച് ടി സി അവകാശപ്പെടുന്നുണ്ട്. ഫിംഗര്‍ സ്കാനര്‍, ജെസ്റ്റര്‍ കണ്‍ട്രോള്‍ എന്നീ ആധുനിക സുരക്ഷ സംവിധാനങ്ങളും ഈ ഫോണില്‍ ഉണ്ടാകും. വിലയെകുറിച്ചുള്ള സൂചനകളൊന്നും ലഭ്യമായിട്ടില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :