കൈറോ|
VISHNU N L|
Last Updated:
ഞായര്‍, 17 മെയ് 2015 (14:40 IST)
മുൻ പ്രസിഡൻറ് മുഹമ്മദ് മുർസിക്ക് വധശിക്ഷ വിധിച്ച പട്ടാളക്കോടതിയുടെ വിധിയ്ക്കെതിരെ ഈജിപ്തില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായി. വിധി വന്ന് മണിക്കൂറുകൾക്കുള്ളില്‍ ഈജിപ്തില്‍ മൂന്ന് ജഡ്ജിമാരെ മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ വെടിവച്ചുകൊന്നു. കോടതി നടപടികളുടെ ഭാഗമായി ഇസ്മാ ഈലിയ്യയിൽ നിന്ന് അരീശിലേക്ക് ജഡ്ജിമാര്‍ വാഹനത്തിൽ വരും വഴി തോക്കുധാരികളായ അക്രമികള്‍
വെടിയുതിർക്കുകയായിരുന്നു.
മുർസിയുടെ മുസ്ലിം ബ്രദർഹുഡിന് സ്വാധീനമുള്ള സീനാ തലസ്ഥാന നഗരമായ അൽഅരീശിലാണ് ആക്രമണം നടന്നത്. നിരവധി പേർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യത കണക്കിലെടുത്ത് രാജ്യത്ത് ആഭ്യന്തര മന്ത്രാലയം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 2013-ൽ മുഹമ്മദ് മുർസിയെ അധികാരഭ്രഷ്ടനാക്കിയതിനെതിരെ ഇപ്പോഴും സംഘര്‍ഷം നേരിടുന്ന നഗരമാണ് സീനാ.