വാഷിങ്ടണ്‍|
Last Updated:
വ്യാഴം, 27 നവംബര്‍ 2014 (10:21 IST)
കറുത്ത വര്‍ഗക്കാരനായ കൌമാരക്കാരനെ വെടിവച്ചുകൊന്ന പൊലീസുകാരനെതിരെ കുറ്റം ചുമത്തേണ്ടെന്ന തീരുമാനത്തിനെതിരേ യുഎസില്‍ പ്രക്ഷോഭം പടരുന്നു. പ്രക്ഷോഭത്തില്‍ പങ്കെടുത്ത 400 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ചയാണ് ഫെര്‍ഗൂസന്‍ നഗരത്തില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മൈക്കല്‍ ബ്രൌണ്‍ (18) എന്ന കറുത്തവര്‍ഗക്കാരന്‍ വെടിയേറ്റു മരിച്ച കേസില്‍ ഗ്രാന്‍ഡ് ജൂറി വിധി പ്രഖ്യാപിച്ചത്.
അന്നുതന്നെ പ്രക്ഷോഭവും തുടങ്ങി. പൊലീസ് വാഹനങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും രണ്ടാം ദിവസവും അഗ്നിക്കിരയാക്കി. പൊലീസിനെ കല്ലും കുപ്പിയും ഉള്‍പ്പെടെ എറിഞ്ഞും ആക്രമിച്ചും സമരം തുടരുകയാണ് പ്രക്ഷോഭകര്‍. മൂത്രം കുപ്പിയിലാക്കി എറിയുന്നുവെന്നും ആരോപണമുണ്ട്.
രണ്ടു ദിവസങ്ങളിലായി യുഎസിന്റെ വിവിധ ഭാഗങ്ങളില്‍ നൂറിലേറെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. ഇതിനിടെ, ഫെര്‍ഗൂസനു സമീപം രണ്ട് എഫ്ബിഐ ഉദ്യോഗസ്ഥര്‍ക്കു വെടിയേറ്റു.
.