ഐ‌എസ് തീവ്രവാദികള്‍ ഇറാഖിലെ 25 ഗോത്രവര്‍ഗക്കാരെ കൊലപ്പെടുത്തി

ബാഗ്ദാദ്| VISHNU.NL| Last Modified ഞായര്‍, 23 നവം‌ബര്‍ 2014 (13:05 IST)
തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി എന്ന കുറ്റത്തിന് ഇറാഖിലെ 25 ഗോത്രവര്‍ഗ്ഗക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വധിച്ചു. രാമാദിയുടെ കിഴക്കന്‍ പ്രദേശത്തുള്ള സുന്നീ മുസ്ലീംഗളേയാണ് ഐ‌എസ് കൊലപ്പെടുത്തിയത്. അല്‍ബു ഫാദ് ഗോത്രത്തിലുള്ള ഇവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച ഇറാഖിലെ കരസേനയാണ് കണ്ടെത്തിയത്.

ചിതറിയ രീതിയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ക്കടുത്ത് നിന്നും ആയുധങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. അതിനാല്‍ത്തന്നെ ഇവര്‍ യുദ്ധത്തില്‍ മരിച്ചതായിരിക്കില്ലെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നും ഗോത്ര നേതാക്കള്‍ പറയുന്നു.

കഴിഞ്ഞ മാസം അന്‍ബറിലെ അല്‍ബു നിമര്‍ ഗോത്രത്തിലുള്ള നൂറുകണക്കിന് പേരെ ഐ.എസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. സിറിയയിലെയും ഇറാഖിലേയും വലിയൊരു ശതമാനവും പിടിച്ചടക്കിയ തീവ്രവാദികള്‍ അന്‍ബര്‍ പിടിച്ചടക്കാനുള്ള ശ്രമം നടത്തുകയാണ്. ശനിയാഴ്ച രാമാദി മുതല്‍ ഹാബാനിയയിലെ സൈനിക വിമാനത്താവളം വരെയുള്ള റോഡുകള്‍ ഐഎസിന്റെ അധീനതയിലാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :