Srilankan crisis: ശ്രീലങ്കൻ പ്രതിസന്ധി: ചൈന സാഹചര്യം മുതലെടുക്കുമോ എന്ന് ആശങ്ക

അഭിറാം മനോഹർ| Last Modified ഞായര്‍, 10 ജൂലൈ 2022 (10:51 IST)
ശ്രീലങ്കയിലെ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നതായി ഇന്ത്യ. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയ്ക്ക് ശ്രീലങ്കയിൽ സ്ഥിരത തിരിച്ചുകൊണ്ടുവരാനാകും എന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ വിദേശകാര്യ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതേസമയം ശ്രീങ്കയിലെ നിലവിലെ സ്ഥിതി മുതലെടുക്കുമോ എന്ന ആശങ്കയും ശക്തമാണ്.

നേരത്തെ ശ്രീലങ്കയിലെ സാമ്പത്തികനില തകർന്നപ്പോൾ സഹായവുമായി എത്തിയിരുന്നു. ശ്രീലങ്കയിലെ നൂറിലധികം വിമാനങ്ങൾക്ക് ഇന്ധനവും ജനങ്ങൾക്ക് അരിയും മറ്റ് സാധനങ്ങളും ഇന്ത്യ നൽകിയിരുന്നു. ചൈനയുമായി അടുപ്പമുള്ള രജപക്സ കുടുംബം പുറത്തായതോട് കൂടി റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്ഥിതിഗതികളിൽ സ്ഥിരത കൊണ്ടുവരുമെന്നാണ് ഇന്ത്യ കരുതിയിരുന്നത്.

റനിൽ വിക്രമസിംഗെയ്ക്ക് കീഴിൽ ലങ്കയിൽ സ്ഥിരത ഉറപ്പാക്കാനാകുമെന്നാണ് ഇന്ത്യൻ പ്രതീക്ഷ. ഇതിനുള്ള സഹകരണം ഇന്ത്യ ലങ്കയ്ക്ക് നൽകുകയും ചെയ്യും. എന്നാൽ കാര്യങ്ങൾ കൈവിട്ടാൽ ധനസഹായം നൽകാനെന്ന പേരിൽ ചൈന ശ്രീലങ്കയുടെ നിയന്ത്രണമേറ്റെടുക്കുമോ എന്നതാണ് ഇന്ത്യ ഭയപ്പെടുന്നത്. ശ്രീലങ്കൻ തുറമുഖങ്ങളിൽ പ്രതിസന്ധിയുണ്ടായാൽ ഇന്ത്യയുടെ വ്യാപാരത്തെ ബാധിക്കുമെന്നത് മാത്രമല്ല അഭയാർഥിപ്രവാഹത്തെയും ഇന്ത്യ ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ലങ്കയിലെ കലാപം കെട്ടടങ്ങേണ്ടത് ഇന്ത്യയ്ക്കും പ്രധാനമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :