ശ്രീലങ്കക്കാര്‍ക്ക് ഇന്ത്യന്‍ കറന്‍സി കൈവശം വയ്ക്കാന്‍ അനുമതി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 30 നവം‌ബര്‍ 2022 (09:38 IST)
ശ്രീലങ്കക്കാര്‍ക്ക് ഇന്ത്യന്‍ കറന്‍സി കൈവശം വയ്ക്കാന്‍ അനുമതി. പതിനായിരം ഡോളര്‍ വരെ മൂല്യമുള്ള ഇന്ത്യന്‍ രൂപ കൈവശം വയ്ക്കാന്‍ ആണ് അനുമതി ഉള്ളത്. ഇത് ഏകദേശം 80,000 രൂപ വരും. രൂപ അംഗീകൃത വിദേശ കറന്‍സി ആക്കണമെന്ന ശ്രീലങ്കയുടെ അഭ്യര്‍ത്ഥന ഇന്ത്യ അംഗീകരിച്ചതോടെയാണ് ഈ നീക്കം. സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറാനുള്ള ശ്രീലങ്കയുടെ ശ്രമത്തിന്റെ ഫലമാണിത്. ഡോളറിനെ ആശ്രയിക്കുന്നത് പരിമിതപ്പെടുത്തുകയും ഏഷ്യന്‍ രാജ്യങ്ങളില്‍ രൂപ പ്രചരിപ്പിക്കുന്നതിനും ഉള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ വേഗത്തില്‍ ആക്കിയിട്ടുണ്ട്. ഇന്ത്യന്‍ രൂപ ശ്രീലങ്കയില്‍ മറ്റ് കറന്‍സികളിലേക്ക് മാറ്റാനാണ് സാധിക്കുന്നത്. ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :