ചൈനയില്‍ കുതിച്ചുയര്‍ന്ന് കോവിഡ്; ക്വാറന്റൈന്‍ സെന്ററുകളും താല്‍ക്കാലിക ആശുപത്രികളും ഉയരുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 30 നവം‌ബര്‍ 2022 (09:28 IST)
ചൈനയില്‍ കുതിച്ചുയര്‍ന്ന് കോവിഡ്. ക്വാറന്റൈന്‍ സെന്ററുകളും താല്‍ക്കാലിക ആശുപത്രികളും ഉയരുന്നു. ഗാങ്ഷൗ നഗരത്തില്‍ രണ്ടര ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന കോറന്റൈന്‍ കേന്ദ്രങ്ങള്‍ ഉയര്‍ന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 13 ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന നഗരമാണ് ഗാങ്ഷൗ. കഴിഞ്ഞമാസം മുതല്‍ ഇവിടെ കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.

താല്‍ക്കാലിക ആശുപത്രികളും നിര്‍മ്മിച്ചിട്ടുണ്ട്. ബീജിംഗ് ഉള്‍പ്പെടെയുള്ളപ്രധാന നഗരങ്ങളിലെല്ലാം സമാനമായ സാഹചര്യം ആണ് ഉള്ളത്. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെ കൂട്ടത്തോടെ സെന്ററുകളിലേക്ക് മാറ്റുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :