അഭിറാം മനോഹർ|
Last Modified ഞായര്‍, 3 ഏപ്രില്‍ 2022 (09:26 IST)
അടിയന്തിരാവസ്ഥയ്ക്കും കർഫ്യൂവിനും പിന്നാലെ ശ്രീലങ്കയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. കർഫ്യൂവിന് പിന്നാലെ ഫേസ്‌ബുക്ക്,ഇൻസ്റ്റഗ്രാം,ട്വിറ്റർ,വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾക്ക്
ശ്രീലങ്ക വിലക്കേർപ്പെടുത്തി.
അറബ് വസന്തത്തെ പോലെ സാമൂഹിക മാധ്യമങ്ങൾ വഴി ജനങ്ങൾ ഒത്തുകൂടുന്നത് തടയാനാണ് നിലവിലെ വിലക്ക്. എന്നാൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നാണ് സർക്കാർ വിശദീകരണം. നിലവിൽ
സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും സർക്കാരിന് കഴിയും. ശ്രീലങ്കൻ പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു. പ്രതിഷേധം കൂടുതൽ ശക്തമാകവെയാണ് അടിച്ചമർത്തൽ നടപടികളുമായി ശ്രീലങ്കൻ സർക്കാർ മുന്നോട്ട് പോകുന്നത്.