അഭിറാം മനോഹർ|
Last Modified ബുധന്‍, 30 മാര്‍ച്ച് 2022 (20:00 IST)
ഊർജ പ്രതിസന്ധി രൂക്ഷമായതോടെ പത്ത് മണിക്കൂർ പവർകട്ടിലേക്ക് ശ്രീലങ്ക. ബുധനാഴ്ച മുതലാണ് രാജ്യത്ത് പത്തുമണിക്കൂര്‍ പവര്‍കട്ട് നടപ്പിലാക്കുന്നത്. ഇന്ധനക്ഷാമം, ജനറേറ്ററുകളുടെ ലഭ്യതക്കുറവ് എന്നിവ മൂലം ഇത്തരമൊരു നിയന്ത്രണത്തിലേക്ക് പോകാൻ നിർബന്ധിതരായെന്ന് സിലോണ്‍ വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
ജലവൈദ്യുത നിലയങ്ങളില്‍ വൈദ്യുതി ഉത്പാദനം കുറഞ്ഞതും ആവശ്യത്തിന് ഡീസല്‍ ഇല്ലാത്തതിനാല്‍ താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനത്തിൽ തടസ്സം നേരിടുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. രാജ്യം വലിയ രീതിയിലുള്ള ഡീസൽ ക്ഷാമമാണ് നേരിടുന്നത്. മാര്‍ച്ച് 30, 31 തീയതികളില്‍ ഡീസല്‍ നിറയ്ക്കുന്ന കേന്ദ്രങ്ങളില്‍ ജനങ്ങൾ വരിനിൽക്കരുതെന്നാണ് സർക്കാർ നിർദേശം.
മരുന്ന് ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം
ഇന്ത്യ ലങ്കയ്ക്ക് അടിയന്തിര സഹായം നൽകിയിരുന്നു.