ദൈവം ചുട്ടുകരിച്ച ജോര്‍ദ്ദാന്‍ നഗരം കണ്ടെത്തി...!

ജോർദാൻ| VISHNU N L| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (20:09 IST)
ദശാബ്ദങ്ങളുടെ പഴക്കമുള്ള, ബൈബിളിലെ പഴയ നിയമത്തിൽ പറയുന്ന സോദോം ഗൊമാറ നഗരത്തെ ഗവേഷകര്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ജോർദാനിലെ താൽ എൽഹമാമിലാണ് പുരാതന നഗരം കണ്ടെത്തിയിരിക്കുന്നത്. ഖനനത്തിലൂടെ ഭൂമിക്കടിയിൽ നിന്ന് കണ്ടെത്തിയ ഈ നഗരം ബൈബിളിൽ പറയപ്പെടുന്ന സോദോം ഗൊമാറ നഗരമാണെന്നാണ് ഇപ്പോള്‍ ചിലര്‍ സോഷ്യല്‍ മീഡിയകള്‍ വഴി വാദിക്കുന്നത്.

ദൈവം അഗ്നിക്കിരയാക്കിഎന്ന് വിശ്വസിക്കപ്പെടുന്ന സോദോം ഗൊമാറ നഗരത്തിന്റെ ചരിത്രരേഖകൾ നോക്കുമ്പോൾ ഇതുമായി സാമ്യങ്ങൾ ഏറെയുണ്ട് കുഴിച്ചപ്പോൾ കണ്ടെത്തിയ ഈ നഗരത്തിന്. അതുകൊണ്ട് ഇത് അതേനഗരം തന്നെയാകാമെന്നാണ് പ്രാഥമിക നിഗമനങ്ങള്‍. ഇപ്പോഴ‌ത്തെ ചാവുകടലിന്റെ വടക്കു ഭാഗത്ത് ജോർദാൻ നദീതടത്തിലാണ് ഈ നഗരം സ്ഥിതിചെയ്തിരുന്നത്.

ജോർദാൻ നദിക്ക് കിഴക്ക് ഭാഗത്തുണ്ടായിരുന്ന ഈ നഗരം ബിസി 3500–1540 സമയത്തുള്ളതാണെന്നാണ് ചരിത്രം പറയുന്നത്. ബൈബിളിലെ ഉത്പത്തി പുസ്തകത്തിലാണ് സോദോം ഗൊമാറയെ കുറിച്ച് പറയുന്നത്. കുറ്റവാളികളുടെ പ്രവർത്തികളിൽ രോഷം വന്ന ദൈവം സോദോം ഗൊമാറ അഗ്നിക്കിയാക്കുകയായിരുന്നു എന്നാണ് ബൈബിളിൽ പറയുന്നത്.

എന്നാല്‍ വർഷങ്ങളായുള്ള ഖനനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ് ഒരു സംഘം ഗവേഷകർ ഈ നഗരം കണ്ടെത്തിയത്. മെക്‌സിക്കോയിലെ ട്രിനിറ്റി സൗത്ത് ഈസ്‌റ്റേൺ സർവകലാശാലയിലെ സ്റ്റീവ് കോളിൻസും സംഘവുമാണ് ഖനനം നടത്തുന്നത്.
വെങ്കലയുഗത്തിലേതെന്ന് കരുതുന്ന സംസ്കാരത്തിന്റെ അവശിഷ്ടങ്ങളാണ് കുഴിച്ചെടുത്തിരിക്കുന്നത്.

അന്നത്തെ കാലത്തെ മറ്റ് നഗരങ്ങളേക്കാൾ അഞ്ച് മുതൽ പത്തിരട്ടി വരെ വലുതായിരുന്നു സോദോം ഗൊമാറയെന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. ഏതായാലും ബൈബിള്‍ കഥകള്‍ ഉയര്‍ത്തിപ്പിടിച്ച് ഇത് ദവം ചുട്ടുകരിച്ചതാണെന്ന് സമര്‍ഥിക്കുന്ന നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :