സൈനികവിന്യാസം ഇരട്ടിയാക്കി വടക്കന്‍ കൊറിയ; സംഘര്‍ഷം അയയുന്നില്ല

 സൈനികവിന്യാസം , വടക്കന്‍ കൊറിയ , തെക്കന്‍ കൊറിയ , യുദ്ധം , ആക്രമണം
സിയോള്‍| jibin| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (09:14 IST)
തെക്കന്‍ കൊറിയയും വടക്കന്‍ കൊറിയയും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ ശക്തമാകുന്നു. ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ ചര്‍ച്ച നടത്തുബോഴും അതിര്‍ത്തിയില്‍ പലയിടത്തും വെടിവെപ്പും ആക്രമണവും നടക്കുകയാണ്. അതിര്‍ത്തിയില്‍ വടക്കന്‍ കൊറിയ സൈനികവിന്യാസം ഇരട്ടിയാക്കിയതായി തെക്കന്‍ കൊറിയ ആരോപിച്ചു.

ഒരാഴ്ചയായി തങ്ങള്‍ക്കെതിരെ അതിര്‍ത്തിയില്‍ നടന്നുവരുന്ന മൈക്കിലൂടെയുള്ള പ്രചാരണം നിര്‍ത്തണമെന്നതാണ് വടക്കന്‍ കൊറിയയുടെ പ്രധാന ആവശ്യം. എന്നാല്‍ പ്രചാരണം അവസാനിപ്പിക്കാന്‍ തയാറാകാതെ മുന്നോട്ട് പോകുന്ന തെക്കന്‍ കൊറിയ യുദ്ധസമാനമായ സാഹചര്യം നെരിടുകയാണ്. കൂടാതെ അതിര്‍ത്തിയിലെ കുഴിബോംബ് സ്‌ഫോടനങ്ങളില്‍ രണ്ടു ജവാന്‍മാര്‍ക്കു പരുക്കേല്‍ക്കാനിടയാക്കിയ സംഭവത്തില്‍ വടക്കന്‍ കൊറിയ ആദ്യം മാപ്പു പറയണമെന്നതാണ് തെക്കന്‍ കൊറിയയുടെ ആവശ്യം.

വടക്കന്‍ കൊറിയ അതിര്‍ത്തിയിലെ സൈനികവിന്യാസം ഇരട്ടിയാക്കിയതായും 50 യുദ്ധക്കപ്പലുകള്‍ സജ്ജമാക്കിയതായും തെക്കന്‍ കൊറിയ ആരോപിക്കുന്നു. വടക്കന്‍ കൊറിയ നടത്തിയ റോക്കറ്റാക്രമണത്തിന് ദക്ഷിണകൊറിയ ഷെല്ലാക്രമണത്തിലൂടെ മറുപടിനല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :