ന്യൂഡല്‍ഹി|
jibin|
Last Updated:
ശനി, 15 നവംബര്‍ 2014 (13:21 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതിയായ സാന്‍സദ് ആദര്‍ശ് ഗ്രാം യോജനയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കാളികളായി. ഇരുവരുടെയും മണ്ഡലങ്ങളില്‍ ഓരോ ഗ്രാമങ്ങള്‍ ദത്തെടുത്തുക്കൊണ്ടാണ് പദ്ധതിയില്‍ തങ്ങളും പങ്ക് ചേര്‍ന്നതായി വ്യക്തമാക്കിയത്. അതേസമയം മോഡിയുടെ പദ്ധതിയെ അംഗീകരിക്കുകയല്ല ഇരുവരും ഇതിലൂടെ ചെയ്തതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
സോണിയ തന്റെ മണ്ഡലമായ റായ്ബറേലിയിലെ ജഗത്പൂര്‍ ബ്ളോക്കിലുള്‍പ്പെടുന്ന ഉദ്വ ഗ്രാമത്തെയാണ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തത്. ജഗദീഷ്പൂര്‍ ബ്ളോക്കിലുള്‍പ്പെടുന്ന ദീഹ് ഗ്രാമത്തെയാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുത്തത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ വ്യവസായമുള്‍പ്പെടെ നിരവധി പദ്ധതികള്‍ നിലവില്‍ വന്ന
പ്രദേശങ്ങളിലുള്‍പ്പെടുന്ന ഗ്രാമമാണിത്.
പദ്ദതി പ്രകാരം ഗ്രാമങ്ങള്‍ ദത്തെടുക്കാനുള്ള സമയം അവസാനിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഒരാഴ്ച കൂടി
സമയം നീട്ടി നല്‍കുകയായിരുന്നു. പദ്ധതി പ്രകാരം ഓരോ എംപിയും തങ്ങളുടെ മണ്ഡലത്തില്‍പെട്ട ഓരോ ഗ്രാമങ്ങള്‍ ദത്തെടുത്ത് മാതൃകാ ഗ്രാമമാക്കി വികസിപ്പിക്കണമെന്നാണ് നരേന്ദ്ര മോഡി അറിയിച്ചിരിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.