വിവാഹാഭ്യർത്ഥന നിരസിച്ചു, കാമുകന്റെ അനന്തരവനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തി യുവതി

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 27 ഡിസം‌ബര്‍ 2019 (19:45 IST)
വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാമുകന്റെ സഹോദരിയുടെ മകനെ ക്രുരമായി കൊലപ്പെടുത്തി യുവതി. പഞ്ചാബിലെ കപുര്‍തലയിലാണ് സംഭവം. മൻപ്രീത് കൗർ എന്ന യുവതിയാണ് കാമുകനോട് പ്രതികാരം ചെയ്യാൻ ക്രൂരമായ കൃത്യം ചെയ്തത്. രണ്ട് വയസുകാരനായ അഥിരാജാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മൃതദേഹം യുവതിയുടെ വീട്ടിലെ വാഷിങ് മെഷീനിൽ നിന്നും കണ്ടെത്തുകയായിരുന്നു.

മന്‍പ്രീത് അയല്‍വാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാൽ തന്നെ വിവാഹം കഴിക്കണം എന്ന മൻപ്രീതിന്റെ അഭ്യർത്ഥന യുവാവ് അംഗീകരിച്ചില്ല. മാത്രമല്ല മറ്റൊരു പെൺകുട്ടിയുമായി യുവാവിന്റെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. യുവാവിന്റെ വിവാഹ ചടങ്ങുകൾക്കായി ബന്ധുക്കളല്ലാം വീട്ടിലെത്തിയിരുന്നു. ഈ സമയം കുട്ടികൾ മൻപ്രീതിന്റെ വീട്ടിലും പോയിരുന്നു. എന്നാൽ മറ്റു രണ്ട് കുട്ടികളും മടങ്ങിയെത്തി എങ്കിലും അഥിരാജ് മടങ്ങിയെത്തിയില്ല.

ഇതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ അഥിരാജ് മൻപ്രിതിന്റെ വീട്ടിലേക്കാണ് അവസാനമായി പോയത് എന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വാഷിങ് മെഷീന് ഉള്ളിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ വിവാഹം നീണ്ടുപോകുന്നതിനാണ് കൂട്ടിയെ കൊലപ്പെടുത്തിയത് എന്ന് യുവതി പൊലീസിൽ മൊഴി നൽകി. കുട്ടിയെ വാഷിങ് മെഷന്നിലിറക്കിയ ശേഷം പ്രവർത്തിപ്പിച്ചാണ് കൊലപ്പെടുത്തിയത് എന്ന് പ്രതി കുറ്റം സമ്മതിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :