സ്‌നിക്കേഴ്‌സില്‍ പ്ലാസ്‌റ്റിക്; ചോക്ലേറ്റുകള്‍ തിരികെ വിളിക്കുന്നു

സ്‌നിക്കേഴ്‌സ് ചോക്ലേറ്റ് , സ്‌നിക്കേഴ്‌സ് , ജര്‍മ്മനി
ലണ്ടൻ| jibin| Last Modified ബുധന്‍, 24 ഫെബ്രുവരി 2016 (11:05 IST)
സ്‌നിക്കേഴ്‌സ് ചോക്ലേറ്റിൽ നിന്ന് പ്ലാസ്റ്റിക് കണ്ടെത്തിയതിനെ തുടർന്ന് ഉൽപന്നങ്ങൾ തിരിച്ചുവിളിക്കാൻ മാർസ് ഇൻകോർപറേറ്റഡ് തീരുമാനിച്ചു. മാർസ്, സ്‌നിക്കേഴ്‌സ്, മിൽക്കി വേ ബാർസ് തുടങ്ങിയവയാണ് തിരികെ വിളിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഉല്‍പന്നങ്ങള്‍ തിരികെ വിളിച്ചു തുടങ്ങി.

ജര്‍മ്മനിയിലെ ഒരു സ്‌ത്രീക്ക് സ്‌നിക്കേഴ്‌സില്‍ നിന്ന് പ്ലാസ്റ്റിക്കിന്റെ അംശം ലഭിച്ചതോടെ ഇവര്‍ ചോക്ലേറ്റ് കമ്പനിയിലേക്ക് തിരികെ അയക്കുകയും പരാതി ഉന്നയിക്കുകയുമായിരുന്നു. തുടര്‍ന്ന് നടന്ന പരിശേധനയില്‍ ചോക്ലേറ്റിൽ പ്ലാസ്‌റ്റിക്കിന്റെ അംശം ഉള്ളതായി സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് 55 രാജ്യങ്ങളിൽനിന്ന് ചോക്ലേറ്റ് ബാറുകളും മറ്റുൽപ്പന്നങ്ങളും പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഏഷ്യയിലെ ചില രാജ്യങ്ങളിലും ജര്‍മ്മനി, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയവിടങ്ങളിലാണ് മാർസ് ഇൻകോർപറേറ്റഡ് തങ്ങളുടെ ചോക്ലേറ്റ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. പരിശേധനകള്‍ നടത്തി എത്രയും വേഗം തിരിച്ചുവരുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :