ബെയ്‌ജിംഗ്|
jibin|
Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (13:15 IST)
ചൈനയുടെ തലസ്ഥാനമായ ബെയ്‌ജിംഗില്‍ പൊതുസ്ഥലത്തെ പുകവലി സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ചു. രാജ്യം നേരിടുന്ന കടുത്ത ആരോഗ്യ പ്രതിസന്ധി കണക്കിലെടുത്താണ് ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്ന് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്.
പുകവലി സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ചതോടെ ഓഫീസുകള്‍, വിമാനത്താവളങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ പോലും പുകവലി നിയമ വിരുദ്ധമായിരുന്നില്ല. നിയമം ലംഘിക്കുന്നവര്‍ക്കു 10 യുവാന്‍ മുതല്‍ 200 യുവാന്‍ വരെ പിഴയൊടുക്കേണ്ടി വരും. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു തീരുമാനം.