പുകവലിച്ചാല്‍ എല്ലിന് ബലം കൂടും, കഞ്ചാവാണ് ബെസ്റ്റ്...!

VISHNU N L| Last Modified തിങ്കള്‍, 20 ജൂലൈ 2015 (13:15 IST)
ലോകമാസകലം ജനലക്ഷങ്ങള്‍ പുകവലിമൂലം അര്‍ബുദവും മാരകമായ രോഗങ്ങള്‍ ബാധിച്ച് മരണമടയുന്നതിനിടെ പുകവലി പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് ആരോഗ്യ രംഗത്ത് നിന്ന് ലഭിക്കുന്നത്. എന്തെന്നാല്‍ പുകവലിക്കാര്‍ക്ക് അവരുടെ ശീലം മൂലം എല്ലുകള്‍ ബലമേറിയതാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
'ടെട്രാഹൈഡ്രോകാനബിനോള്‍' എന്ന കെമിക്കല്‍ ചില പുകയില ഉത്പന്നങ്ങളില്‍ ഉണ്ടെന്നും ഇത് എല്ലുകള്‍ക്ക് ബലം നല്‍കുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.

ഈ കെമിക്കല്‍ കൂടുതലും കാണപ്പെടുന്നത് കഞ്ചാവ് ഇലകളിലാണ്. കഞ്ചാവ്‌ ഉപയോഗിച്ചുള്ള പുകവലി എല്ലുകള്‍ക്ക്‌ ബലം നല്‍കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ജേണല്‍സ്‌ ഓഫ്‌ ബോണ്‍ ആന്റ്‌ മിനറല്‍ റിസെര്‍ച്ച്‌ എന്ന പ്രസിദ്ധീകരണത്തിലാണ്‌ പഠന റിപ്പോറട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

ശാസ്‌ത്രജ്‌ഞര്‍ ഇത്‌ സംബന്ധിച്ച്‌ പരീക്ഷണവും നടത്തി. എല്ലുകളില്‍ പൊട്ടല്‍ സംഭവിച്ച എലിയുടെ കൂട്ടിലേക്ക്‌ കുറച്ച്‌ ദിവസങ്ങള്‍ തുടര്‍ച്ചയായി കഞ്ചാവ്‌ പുക കടത്തി വിടുകയും. ദിവസങ്ങള്‍ക്ക്‌ ശേഷം എല്ലുകള്‍ ശരിയായി ഇവ പൂര്‍വ സ്‌ഥിതിയിലെത്തിയെന്നും ശാസ്‌ത്രജ്‌ഞര്‍ അറിയിച്ചു.മാത്രമല്ല സാധാരണ പുകവലിയുടെ സമയങ്ങളില്‍ എല്ലിന്‌ കൂടുതല്‍ ബലം വയ്‌ക്കുമെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :