വിമാനത്തിനുള്ളിൽ ഫോൺ പൊട്ടിത്തെറിച്ചു, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 28 ഡിസം‌ബര്‍ 2019 (18:33 IST)
വിമാനയാത്രക്കിടെ ഫോൺ പൊട്ടിത്തെറിച്ച്‌ യാത്രക്കാരന് പരുക്ക്. ക്വാലാലംപൂരിൽനിന്നും ഹോങ്കോങ്ങിലേക്ക് പറക്കുകായിരുന്ന എയർ ഏഷ്യ വിമാനത്തിലാണ് യാത്രക്കാരെ ഭയപ്പെടുത്തുന്ന സംഭവം ഉണ്ടായത്. ക്യാബിൻ ക്രൂ ഉടൻ തന്നെ തീ അണക്കുകയും യാത്രക്കാരന് പ്രാഥമിക ശുശ്രൂശ നൽകുകയും ചെയ്തു.

അപകടത്തെ തുടര്‍ന്ന് വിമാനം ഹോ ചി മിന്‍ സിറ്റിയിലേയ്ക്ക് തിരിച്ചുവിട്ടു. എയർ ഏഷ്യയുടെ എയര്‍ ബസ് എ 320-299 വിമാനത്തിലാണ് അപകടം ഉണ്ടായത്. ഹോ ചി മിന്‍ സിറ്റിക്ക് 200 നോട്ടിക്കല്‍ മൈല്‍ ചുറ്റളവില്‍ 35,000 അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു അപകടം. അപകടത്തിൽ യാത്രക്കാരന്റെ കൈകാലുകള്‍ക്ക് സാരമായി പൊള്ളലേറ്റു. വിമാനം ഹോ ചി മിൻ സിറ്റിയിൽ ഇറക്കിയ ശേഷം യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :