ഡമസ്കസ്|
VISHNU.NL|
Last Modified തിങ്കള്‍, 8 ഡിസംബര്‍ 2014 (08:54 IST)
ആഭ്യന്തര സംഘര്‍ഷം നടക്കുന്ന സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. തലസ്ഥാനമായ ഡമസ്കസിന് വടക്കാണ് ഇസ്രായേല്‍ പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തിയത്. ഡമസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള അല്‍ദിമാസ് പട്ടണത്തിന്‍െറ സമീപമാണ് ആക്രമണം നടന്നത്. എന്നാല്‍ സംഭവത്തില്‍ ആള്‍നാശമുണ്ടായിട്ടില്ല.
ഇസ്രായേല്‍ വ്യോമാക്രമണം റിപ്പോര്‍ട്ട് ചെയ്തത് സിറിയന്‍ സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുള്ള അല്‍ ഇഖ്ബാരിയ ടെലിവിഷനാണ്. എന്നാല്‍ വാര്‍ത്തയോട് ഇസ്രായേല്‍ ഔദ്യോഗികമായി പ്രതികരിച്ചില്ല. വിമതരെ സഹായിക്കുന്നതിനായാണ് ഇപ്പോള്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതെന്നാണ് സിറിയന്‍ സര്‍ക്കാര്‍ ആരോപിക്കുന്നത്.
2011ലെ സായുധ കലാപത്തിന് ശേഷം നിരവധി തവണ സിറിയയെ ലക്ഷ്യമാക്കി ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. 1967ല്‍ ഇസ്രായേല്‍ ജൂലാന്‍ കുന്നുകളിലെ പ്രദേശങ്ങള്‍ പിടിച്ചടക്കിയ ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമല്ല നിലനില്‍ക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.