ശ്രീനു എസ്|
Last Modified തിങ്കള്‍, 21 ഡിസംബര്‍ 2020 (21:28 IST)
ലാബില്‍ നിര്‍മ്മിച്ച കോഴി ഇറച്ചി വിളമ്പി ചരിത്രം സൃഷ്ടിച്ച് സിംഗപ്പൂര്‍ റസ്റ്റോറന്റ്. യുഎസ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഈറ്റ് ജസ്റ്റ് ആണ് അവരുടെ ലാബില്‍ മൃഗങ്ങളെ ഒന്നും കൊല്ലാതെ തന്നെ സ്വാദിഷ്ടമായ മാംസം വികസിപ്പിച്ചെടുത്തത്. ഇങ്ങനെ വികസിപ്പിച്ചെടുത്ത മാംസം വില്‍ക്കാന്‍ സിംഗപ്പൂര്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയതോടെയാണ് ഈറ്റ് ജസ്റ്റ് അവരുടെ ആദ്യത്തെ വില്‍പ്പന സിംഗപ്പൂര്‍ റസ്റ്റോറന്റ് നടത്തിയത്. ഡിസംബര്‍ 19ന് വൈകിട്ടാണ് റസ്റ്റോറന്റ് അവരുടെ ആദ്യവില്‍പ്പന നടത്തിയത്.
14ഉം 18ഉം വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികളായിരുന്നു ആദ്യത്തെ ഡൈനര്‍മാര്‍. സിഎന്‍ബിസി മേക്ക് ഇറ്റ് അനുസരിച്ച് ഗുഡ് മീറ്റ് കള്‍ച്ചര്‍ഡ് ചിക്കന്റെ മൂന്ന് സാംപിളുകളാണ് ലഭ്യമാകുക. ബാവോ ബണ്‍,ഫിലോ പഫ് പേസ്ട്രി മേപ്പിള്‍ വാഫിള്‍ എന്നിവയാണ് മൂന്ന് സാംപിളുകള്‍. ഇതിന് 23 ഡോളര്‍ ആണു വില.
യാതൊരുവിധ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാതെയും ഒരു മൃഗത്തിന്റെയും ആവാസവ്യവസ്ഥയെ നശിപ്പിക്കാതെയും ആണ് ഞങ്ങള്‍ ഇത്രയും സ്വാദിഷ്ടമായ ഇറച്ചി ഞങ്ങളുടെ ലാബില്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഈറ്റ് ജസ്റ്റ് സിഇഒ ജോഷ് ടെട്രിക്ക് മാധ്യമങ്ങളോട് പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനും മൃഗസംരക്ഷണത്തിനും ഉള്ള പ്രാധാന്യം കൂടിവരുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സംരംഭങ്ങള്‍ക്ക് കൂടുതല്‍
സ്വീകാര്യതയാണ് ലഭിക്കുന്നത്.