ഹൈദരാബാദ്|
Last Updated:
തിങ്കള്‍, 13 ഏപ്രില്‍ 2015 (15:56 IST)
ആന്ധ്രയിലെ ശേഷാചലം കാട്ടില്‍ പൊലീസ് വെടിവയ്പില്‍ തമിഴ്നാട് സ്വദേശികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറു പേരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ് മോര്‍ട്ടം ചെയ്യാന്‍ കോടതി ഉത്തരവ്. ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. കൊല്ലപ്പെട്ട ശശികുമാര്‍ എന്നയാളുടെ ഭാര്യ മുനിയമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
നേരത്തെ ശേഷാചലം കാട്ടില്‍ ഉണ്ടായ വെടിവെപ്പില്‍ 20 നമിഴ്നാട് സ്വദേശികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 6 പേരുടെ മൃതദേഹങ്ങള്‍ സംസ്ക്കരിച്ചിരുന്നില്ല. ഇവരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി ഇവരുടെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.
ആന്ധ്രയിലെ ശേഷാചലം വനത്തില്‍ ചന്ദകൊള്ളക്കാരെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ദൃക്‌സാക്ഷികളുടെ മൊഴിയെടുത്തിരുന്നു. ഏപ്രില്‍ ഏഴിനു രാവിലെയാണ്
ശേഷാചലം കാട്ടില്‍ തമിഴ്നാട് സ്വദേശികളായ 20 പേര്‍
പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. രക്തചന്ദ കൊള്ളക്കാരാണു കൊല്ലപ്പെട്ടതെന്നും സ്വരക്ഷയ്ക്കായാണു വെടിവച്ചതെന്നുമാണ് പോലീസ് വാദം. എന്നാല്‍ ഇവരെ ഏറ്റുമുട്ടലിന്
മണിക്കൂറുകള്‍ക്കു മുന്‍പ് പൊലീസുകാര്‍ ബസില്‍ നിന്നു പിടിച്ചിറക്കി അറസ്റ്റ് ചെയ്തതാണെന്ന് ആരോപണമുയര്‍ന്നിരുന്നു.